വചനങ്ങള്‍എന്റെ ഗുരു ഫെര്‍ണാണ്ടോ ബുടോള്‍സ്ക്കി  ഒരു ദിവസം പറഞ്ഞു .." നീ ദുഃഖം വരുമ്പോള്‍ വിദൂരതയിലേക്ക് നോക്കരുത് , നീ മനസ്സിലേക്ക് നോക്കരുത് , ആഴത്തില്‍ ചിന്തിക്കരുത്‌ നീ ദുഖങ്ങളെ അക്ഷരങ്ങളാക്കി  കൂട്ടി വെക്കുക പിന്നീടൊരിക്കലും ആ ദുഃഖങ്ങള്‍ നിന്നെ അലട്ടുകയില്ല ". ഈ വാക്കുകളാണ് ഇന്നെന്നെ വരികളിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് .. മനസ്സില്‍ ചിതറി കിടക്കുന്ന അക്ഷര തുണ്ടുകള്‍ ഇവിടെ കൂട്ടിയിടുന്നു ..
ക്ഷമയുള്ളവര്‍ ക്ഷമിക്കണം  .. അല്ലാത്തവര്‍ പൊറുക്കുക .. ജീവിതം പടയങ്കിയണിയാത്ത പോരാളിയെ പോലെ എല്ലാം നേരിടുന്നു ... പ്രണയവും, സൌഹ്രദവും , ജീവിതവും വേദനകള്‍ സമ്മാനമായി നല്‍കുമ്പോള്‍  അവ നല്‍കുന്ന നോവിന്റെ കനലകറ്റാന്‍ കുറിച്ചിടുന്ന ചില വട്ടു ചിന്തകള്‍ മാത്രമാണിത്‌ ...
ഇനി വചനങ്ങളിലേക്ക് ...

"മെഴുകുതിരികള്‍ ഒരിക്കലും ഭാവിയെ കുറിച്ചോര്‍ക്കാറില്ല
കാരണം മെഴുതിരികളെ സൃഷ്ട്ടിച്ചത് വെളിച്ചമേകി വിട പറയുവാന്‍ മാത്രമാണ് .."

" വണ്‍ സൈഡ് ലവ് തരുന്ന സുഖം ലവ് സക്സസ്സ് ആയാല്‍ കിട്ടുകയില്ല ..
അതറിയുവാന്‍ പ്രണയിക്കുകതന്നെ വേണം ..."

 
"സ്നേഹം നടിക്കുന്നവരെ മനസ്സിലാക്കുവാനുള്ള കഴിവ് എനിക്കിന്നുണ്ടായിരുന്നെങ്കില്‍
എന്റെ കവിളുകള്‍ കണ്ണുനീരിന്റെ ചൂടെന്താണെന്ന് അറിയില്ലായിരുന്നു .."

"സൌന്ദര്യമുള്ളതിനെ പ്രണയിക്കുവാന്‍ ഒരുപാട് പേര്‍ക്ക് കഴിയും
എന്നാല്‍ സൌന്ദര്യമില്ലാത്തതിന്റെ ഉള്ളിലെ സൌന്ദര്യമുള്ള മനസ്സിനെ പ്രണയിക്കുവാന്‍ കുറച്ചു പേര്‍ക്കേ കഴിയൂ .."
 
"തന്റെ കൂട്ടുക്കാരനെ മനസ്സിലാക്കാന്‍ നീ ശ്രമിക്കേണ്ടത്‌ മറ്റുള്ളവരുടെ വാക്കുകളിലൂടെയല്ല  .. നിന്റെ നിഗമനങ്ങളിലൂടെയും , വിശ്വാസങ്ങളിലൂടെയും മാത്രമായിരിക്കണം അല്ലെങ്കില്‍ നിനക്ക് നല്ലൊരു കൂട്ടുകാരനെ നഷ്ട്ട പെട്ടേക്കാം  ."
 
" ആത്മാര്‍ഥതയില്ലാത്ത എന്റെ കൂട്ടുകാരുമായി ഞാന്‍ ചിലവഴിച്ച നിമിഷങ്ങള്‍ എന്നെ നോക്കി പൊട്ടി ചിരിക്കുന്നു .."
 
"മനസ്സിലാവേണ്ടതൊക്കെ വളരെ വൈകിയാണെങ്കിലും മനസ്സിലായത് കൊണ്ട് കുറച്ചു ആശ്വാസം തോന്നുന്നു .. സ്നേഹിക്കുന്നത് ക്രൂര ഹൃദയങ്ങളെയാവുമ്പോള്‍ സ്നേഹിച്ചവര്‍ ദുഃഖങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും ..ഇത് കാലം തെളിയിച്ച സത്യം ..."
സുഹുര്ത്തിനെ വഞ്ചിക്കുന്നവര്‍ തുലയട്ടെ ..!
 
"ഇന്നലകള്‍ കഴിയുംതോറും പുതിയ പുതിയ ഓര്‍മ്മകള്‍ പിറക്കുന്നു ..
എത്ര എത്ര ഓര്‍മ്മകള്‍ പിറന്നാലും മനസ്സിനിഷ്ട്ടപെട്ടവരുടെ ഓര്‍മ്മകള്‍ ഒരിക്കലും മാഞ്ഞു പോകില്ല ..!"
 
"എന്റെ സ്നേഹം നിനക്കൊരു നേരം പോക്കായിരുന്നപ്പോള്‍
നിന്റെ സ്നേഹം എനിക്കെന്റെ ജീവനായിരുന്നു
എന്റെ മനസ്സാണ് നിന്നെ പ്രണയിച്ചതെങ്കില്‍ ..
നിന്റെ കണ്ണുകള്‍ മാത്രമാണ് തിരിചെന്നെ പ്രണയിച്ചത് ..
നിന്നെ മാത്രം ഞാന്‍ കാത്തിരുന്നപ്പോള്‍
എന്റെ വരവ് പോലും നീ വെറുത്തിരുന്നു ..
അവസാനം നീ കണ്ടെത്തിയ നിന്റെ സ്നേഹത്തിനുറവയെ
തരം താഴ്ത്തി പറയുമ്പോഴെല്ലാം
ഞാന്‍ നിന്നെ വെറുത്തു കൊണ്ടിരിക്കുകയായിരുന്നു .
നിനക്ക് സ്നേഹിക്കുവാന്‍ കഴിയില്ല
എന്നുള്ള സത്യം ബോധ്യമാക്കി തന്നതില്‍ നന്ദി .."
 
"നീ എപ്പോഴും നിന്റെ ചെവികളെ വിശ്വസിക്കരുത് .
നീ എല്ലാ സമയത്തും നിന്റെ കണ്ണുകളെ വിശ്വസിക്കുക ..
നിന്റെ ചെവികള്‍ കേള്‍ക്കുന്നതോന്നും ചിലപ്പോള്‍ സത്യമാവണമെന്നില്ല
പക്ഷെ നിന്റെ കണ്ണുകള്‍ കാണുന്നതില്‍ പലതും സത്യങ്ങളായിരിക്കും .."
 
" ഐ മിസ്‌ യു ഡാ " എന്ന് ഞാന്‍ ടൈപ്പ് ചെയ്ത അതെ കീ ബോര്‍ഡ്‌ കൊണ്ട് തന്നെ
നിനക്കായ്‌ ഞാനിന്നു ടൈപ്പ് ചെയ്യുന്നു " ഐ ഹെയിറ്റ്‌ യു "
" തിരശ്ശീലകള്‍ക്കപ്പുറത്ത് നിന്നും കേള്‍ക്കുന്ന മധുര നാദങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു അവയെ സ്വന്തമാക്കുവാന്‍ ശ്രമിക്കരുത് .ഒരു പക്ഷെ ആ ശബ്ദത്തിനുടമ ഒരു ക്രൂര ഹൃദയതിനുടമയായിരിക്കാം .."
 
" കണ്ണുകള്‍ എപ്പോഴും ഉറക്കം ഇഷ്ട്ടപെടുന്നു ..
അത് കൊണ്ടായിരിക്കാം മരണവും കണ്ണുകള്‍ ഇഷ്ട്ടപെടുന്നത് ..
ഉറക്കില്‍ നിന്നും നാളെ നീ എഴുന്നേല്‍ക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ വിസമ്മതിക്കുന്നത് കാണാം . പക്ഷെ കണ്ണുകളുടെ ഇഷ്ട്ടമില്ലാതെ നിനക്ക് തുറക്കാന്‍ കഴിയും ..
ഒരു പക്ഷെ നാളെ നിന്റെ മരണം വന്നണഞ്ഞാല്‍ നിന്റെ ഇഷ്ട്ടമില്ലാതെ കണ്ണുകള്‍ അടക്കേണ്ടി വരും "
 
"മറ്റുള്ളവര്‍ സ്വന്തമാക്കുന്നത് നിനക്ക് സ്വന്തമാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍
നീ ഒരിക്കലും സങ്കടപെടരുത് .. നിന്റെ സ്വപ്‌നങ്ങളിലൂടെ അവയെ നേടിയെടുക്കുക .. സ്വപ്നങ്ങള്‍ നിറഞ്ഞതാവട്ടെ നമ്മുടെ ജീവിതം ".
 
" വര്‍ഷങ്ങളോളം ഖബറില്‍ തനിച്ചു കിടക്കേണ്ട ഞാന്‍
നശ്വരമായ ഈ ജിവിതത്തിലെ ചില നിമിഷങ്ങളില്‍ ഒറ്റപെടുമ്പോള്‍ വെറുതെ ദു:ഖിച്ചിരിക്കുന്നു . മനസ്സേ അറിഞ്ഞില്ലെന്നു നടിക്കരുത് നീ യാഥാര്‍ത്യങ്ങളെ "
 
"എന്നും നിനക്ക് വേണ്ടി തുടിക്കാന്‍ ഒരേയൊരു ഹൃദയം മാത്രമേ ഈ ലോകത്ത് കാണൂ . ആ ഹൃദയം നിന്റെതായിരിക്കും . എന്റെ ഹൃദയത്തിനു വേറെ പണിയുണ്ട് ."
 
"ഒരു കേബിളിന്‍റെ രണ്ടറ്റത്തില്‍ ഒന്നൂരിയാല്‍ തീരുന്ന ബന്ധങ്ങളെ ആരാണ് ഫ്രെണ്ട്ഷിപ്‌ എന്ന് വിളിച്ചത് . ?"
 
സ്നേഹിച്ചവര്‍ അകല്‍ച്ച കാണിക്കുമ്പോള്‍ അവരറിയുന്നില്ല അവരെ സ്നേഹിച്ച മനസ്സ് പിടക്കുന്നതും , നെഞ്ചുരുകുന്നതും . സുഹുര്ത്തുക്കളില്‍ നിന്നും കിട്ടുന്ന വേദനകള്‍ അറിഞ്ഞ ആരും അവരുടെ സുഹുര്ത്തുക്കളെ വേദനിപ്പിക്കില്ല . ഇന്നലെ വന്നവരെ ആത്മാര്‍ഥമായി സ്നേഹിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഓര്‍ക്കുക ഇവര്‍ നാളെ പിരിയുവാനുള്ളതാണെന്നുള്ള സത്യം . സമയം കളയുവാന്‍ വരുന്ന സുഹുര്ത്ത് ബന്ധങ്ങളെ തിരിച്ചറിയുവാന്‍ ശ്രമിക്കുക .. രക്തം നിറഞ്ഞ എന്റെ കണ്ണുനീര്‍ തുള്ളികള്‍ എന്റെ മിഴികളിലൂടെ ഒഴുകുമ്പോഴും ഞാനോര്‍ത്തു പോകുന്നു ഇതിനു മാത്രം ഞാനെന്തു ചെയ്തു നിന്നോട് . പ്രണയത്തിന്റെ കലര്‍പ്പില്ലാത്ത , ആത്മാര്‍ത്ഥ സുഹുര്ത്ത് ബന്ധമായിരുന്നു എനിക്ക് നിന്നോട് എന്നിട്ടും നീ .. എന്നെ പിരിഞ്ഞാല്‍ നീ സന്തോഷിക്കുമെങ്കില്‍ നിനക്കായിതാ ഞാന്‍ വിട വാങ്ങുന്നു ...
 
അവസാനം നിന്നെ മറക്കുവാന്‍ നിന്നെ ഞാന്‍ എന്റെ ശത്രുവായി കാണേണ്ടി വന്നു .കാരണം ശത്രുക്കള്‍ ഒരിക്കലും എന്റെ മനസ്സില്‍ തെളിയുകയില്ല , അവരെ ഞാന്‍ ഓര്‍ക്കുകയില്ല . സുഹുര്ത്തിനെ വഞ്ചിക്കുന്ന നിന്നെ പോലുള്ളവര്‍ അറിയാതെ പോകുന്ന ഒന്നുണ്ട് .. ഒരുപാടു സ്നേഹം നിങ്ങള്‍ക്കായ്‌ മാത്രം തന്ന അവരുടെ മനസ്സ്
തേങ്ങി കരഞ്ഞു കൊണ്ട് വിളിച്ചു പറയും " ഈ ലോകത്ത് നിങ്ങള്ക്ക് ഒരാളെയും ആത്മാര്‍ഥമായി സ്നേഹിക്കുവാന്‍ കഴിയാതെ വരട്ടെ എന്ന് " . സുഹുര്ത്തിനെ വേദനിപ്പിക്കുന്നവര്‍ മറ്റൊരു സുഹുര്‍ത്തിനാല്‍ ആ വേദന അനുഭവിച്ചറിയട്ടെ ..
 
"നിനക്ക് ഞാന്‍ തന്ന സ്നേഹത്തിന് പകരമായ്‌ നീ തന്നു കൊണ്ടിരുന്ന പലിശയായ നൊമ്പരത്തെ ഇന്ന് മുതല്‍ ഞാനെഴുതി തള്ളുന്നു .."
 
"എന്റെ സ്വപ്‌നങ്ങള്‍ വലിച്ചെറിഞ്ഞു ചില മോഹങ്ങളെ ഞാന്‍ പൂവണിയിപ്പിച്ചു ..
എന്റെ മോഹങ്ങളേ അകറ്റി നിര്‍ത്തി ആഗ്രഹങ്ങളോടും വിട പറഞ്ഞു ..
ഇന്ന് ഞാനേകന്‍. കണ്ണുനീര്‍ വറ്റി വരണ്ട കവിളുകളുമായി ഏകാന്തതയെ പ്രണയിക്കുന്ന ഒരു പാവം യാത്രക്കാരാന്‍ .."
 
"എന്റെ പ്രണയത്തിന്റെ കല്ലറക്ക് മുകളില്‍ റോസാ പൂ നീ വെക്കരുത് കാരണം നീ പണ്ടെനിക്ക് നീട്ടിയ റോസാ പൂവാണ് ഇന്നെനിക്കീ കല്ലറ സമ്മാനിച്ചത്‌ .."
 
"നിന്റെ ഖബറിനു മുകളില്‍ കുത്തിയ മയിലാഞ്ചി ചെടിയെ തലോടിയെത്തുന്ന ഈ പടിഞ്ഞാറന്‍ കാറ്റ് പോലും എന്നെ നോക്കി വിതുമ്പുന്നു ..ഒരു ജന്മം മുഴുവന്‍ നിന്നെയോര്‍ക്കുവാന്‍ നീ കൂടെയുണ്ടായിരുന്ന കുറച്ചു പകലുകള്‍ മതിയെനിക്ക് . നിന്നോടുള്ള എന്റെ പ്രണയത്തിനു മരണമില്ല ...!"
 
ചിലരെ മനസ്സിലാക്കുവാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും ..
പക്ഷെ ഈ കാത്തിരിപ്പിനിടയില്‍ നമുക്ക് നഷ്ട്ട പെടുന്ന ഒന്നുണ്ട് നമ്മള്‍ കൊടുക്കുന്ന ആത്മാര്‍ഥമായ സ്നേഹം .. അത് വെറുതെയായിരുന്നല്ലോ എന്ന് തോന്നുന്ന നിമിഷത്തില്‍ മനസ്സ് നമ്മോട് മന്ത്രിക്കും " ഇനിയെങ്കിലും സുഹുര്ത്തിനെ മനസ്സിലാക്കുന്നത് വരെ ആത്മാര്‍ഥമായി സ്നേഹിക്കാതിരിക്കുക ..! "
സ്നേഹത്തിന് പകരം കിട്ടുന്ന വേദനകളുടെ മുറിവുണങ്ങാന്‍ ചിലപ്പോള്‍ നമ്മള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും ..

ആത്മാര്‍ഥത നിറഞ്ഞതാവട്ടെ നമ്മുടെ ബന്ധങ്ങളെല്ലാം .. 
"ഇഷ്ട്ടമാണോ എന്ന് ചോദിച്ചുള്ള എന്റെ കത്തിനു
ഇഷ്ട്ടമല്ല എന്നെഴുതി മറുപടി നീ നീട്ടിയപ്പോള്‍
നഷ്ട്ടമാകാതിരുന്നത് എന്റെ കണ്ണിലെ കണ്ണുനീരുകളും
നിറഞ്ഞ പേര്സിലെ നോട്ടുകളുമായിരുന്നു .."
 
ആദ്യമായി കണ്ടു മുട്ടിയപ്പോള്‍ നീ പറഞ്ഞു " നമ്മളിത്രയും നാള്‍ കാണാതിരുന്നത് വിധിയായിരിക്കും എന്ന് ... പ്രണയിക്കുന്ന നേരം നിന്റെ സ്നേഹത്തെ അളന്നു കൊണ്ട് ഞാന്‍ പറഞ്ഞു " ഈ സ്നേഹം കിട്ടാന്‍ വൈകി പോയത്‌ എന്റെ വിധിയായിരിക്കും എന്ന് ". അവസാനം നീ മറ്റൊരുത്തന്റെ മണവാട്ടിയായി പോകുന്ന നേരം നീ വീണ്ടും പറഞ്ഞു " നമുക്കൊരുമിക്കാന്‍ വിധിയില്ല എന്ന് " ...
നമുക്കിടയില്‍ വിധി കളിച്ച കളി ചില്ലറയൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായത്‌
എനിക്ക് നഷ്ട്ടപെട്ട സമയങ്ങള്‍ ഓര്‍ത്തു നോക്കിയപ്പോഴായിരുന്നു ...
ഇനി നിന്നെ ഓര്‍ക്കാന്‍ വിധി ഒരു തടസ്സമാകാതിരിക്കട്ടെ ..
 
"കണ്ടു മുട്ടുവനും പിരിയുവനും വിധിച്ച ഈ ജീവിത യാത്രയില്‍ നിന്നും ഞാനാണ് ആദ്യം പിരിയുന്നത് എങ്കില്‍ നിങ്ങളെന്നെ മറന്നേക്കൂ ..പക്ഷെ കുറ്റം പറയുവാന്‍ വേണ്ടി എന്നെ നിങ്ങള്‍ ഓര്‍ക്കരുത് "
 
"എന്താണെന്ന് അറിയില്ല
എന്ത്‌ കൊണ്ടാണെന്ന് അറിയില്ല
എങ്ങനെ വന്നെന്നു അറിയില്ല
എവിടുന്നു കണ്ടെന്നറിയില്ല
എന്തോ ..? എന്ത് കൊണ്ടോ ..?
എനിക്ക് .. എനിക്ക് .. വീണ്ടും പ്രണയിക്കുവാന്‍ കൊതിയാകുന്നു ..
പണ്ട് കിട്ടിയ മുറിവുള്ള ഓര്‍മ്മകളെ ടെറ്റൊള്‍ ഒഴിച്ച് കഴുകി ..
ചോര പുരണ്ട ഹൃദയത്തെ തണുത്ത വെള്ളത്തില്‍ മുക്കി ..
ഏകാന്തത നേരിടുന്ന മനസ്സിനെ ശാന്തമാക്കി ..
ഞാന്‍ വീണ്ടും പ്രണയിച്ചോട്ടെ ..?
എത്ര കിട്ടിയാലും മതിവരാത്ത ആ മനോഹരമായ , സ്നേഹം തുളുമ്പുന്ന ലോകത്തേക്ക് ഞാന്‍ തിരിച്ചു പോകട്ടെയോ ..?
പ്രണയം എന്നെ മാടി വിളിക്കുന്നു ,, എനിക്കത് കേട്ട് നില്‍ക്കുവാന്‍ കഴിയുന്നില്ല
ഞാന്‍ പോവുകയാണ് . പ്രണയത്തിലേക്ക് .. സ്വപ്നങ്ങളിലേക്ക് ..
വീണ്ടും വേദനകള്‍ സമ്മാനമായി കിട്ടിയാല്‍ ഞാന്‍ തിരിച്ചു വരും ..
കണ്ണുനീര്‍ പൊഴിക്കുന്ന ഏകാന്തതയോടും . നില വിളിക്കുന്ന ശോക ഗാനങ്ങളോടും വിട പറയട്ടെ .. എനിക്ക് പ്രണയിക്കണം ..ആഹ്  . എനിക്ക് പ്രണയിക്കണം ..

വചനങ്ങളും വട്ടു ചിന്തകളും അവസാനിക്കുന്നില്ല ..
ദിനങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍ ഓര്‍മ്മകളുടെ കൊട്ടാര വാതിലുകള്‍ പതിയെ തുറക്കപെടുന്നു .
ഈ കൊട്ടാരം എന്ന്‍ അടക്ക പെടുന്നുവോ അന്ന് വരെ ഈ ചിന്തകള്‍ തുടരും ..

സ്നേഹ പൂര്‍വ്വം .
പ്രൊ  റഷീദ്‌ എം ആര്‍ ക്കെ ഫ്രം റിയാദ്‌ ..
3 comments

 1. ജീവിതം ഒരു വാടക വീടാണ്. ആ വാടക വീട്ടില് കുറച്ചു നാളത്തേക്കിനായി താമസിക്കാന് എത്തിയ വീട്ടുകാരാണ് നമ്മള്..ഈ ക്ഷണികമായ ജീവിത യാത്രയില് നാം പലരെയും കണ്ടുമുട്ടി. ചിലരെ നാം നമ്മുടെ കൂടെ കൂട്ടി, ചിലരെ നാം നമ്മുടേ ഹ്യദയത്തില് പ്രതിഷ്ടിച്ചു, ചിലരേ നാം പുച്ചിച്ചു തള്ളി...പലരിലും നാം വിശ്വാസം അര്പ്പിച്ചു. പലതും നമ്മള് അവര്ക്കായി മാറ്റി വെച്ചു. പലതും നമ്മള് അവര്ക്കുവേണ്ടി ത്യജിച്ചു. പക്ഷേ ..അവസാനം കൈയ്പു നിറഞ്ഞ കുറെ അനുഭവമാണു , ഓര്മ്മകളാണ് നമ്മുക്ക് പ്രതിഫലമായി ലഭിക്കുക. സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് കൊടുക്കരുത്, ഹ്യദയത്തില് പ്രതിഷ്ടിച്ചവര് വേദനിപ്പിച്ചാല് ആ മുറിവ് ഒരിക്കലും കരിയുകയില്ല, അതുകൊണ്ട് ആരെയും കൂടുതല് സ്നേഹിക്കാതിരിക്കുക. എപ്പോഴും താലോലിക്കാം... ഓര്മ്മകളെ. അതു മാത്രം ഒരിക്കലും മരിക്കില്ല...ശംസകള്….kcm bukhari

  20 July 2012 21:39

  ReplyDelete
 2. sooper parayaan vaakughalilla...ee kazhiv orikalum kalayarudhu... eniyum yezhudhugha “virahathinte vedhanayarinju kannu neerin samudhranghalil vedhanayude vanjikal“ erakkunna kootughaarkku manasonnu thanukkatte all the best

  ReplyDelete
 3. This comment has been removed by the author.

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിച്ച് പോകുമല്ലോ :)

തപ്പി നോക്കാം

Rasheed MRK 2010 - 2013. Powered by Blogger.
 

ഞാന്‍ എന്ന ഞാന്‍

My photo
എന്നെ കുറിച്ച് കൂടുതലൊന്നും പറയുവാനില്ല മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് ജനിച്ചു വളര്‍ന്ന ഒരു നാട്ടിന്‍ പുറത്ത്കാരന്‍ ഇപ്പോള്‍ സ്വപ്നങ്ങളെ പ്രണയിക്കുന്ന ഒരു പാവം പ്രവാസി . ജീവിതത്തില്‍ സ്വന്തമെന്നു പറയുവാന്‍ കുറെ സ്വപ്നങ്ങളും ഒരു പാട് ഓര്മ്മമകളും മാത്രമായുള്ളവന്‍ എന്നൊക്കെ ഒരു ഗമക്ക് വേണ്ടി പറയാം . പ്രവാസി തൂലികാ നാമം കിട്ടിയതിനു ശേഷം നൊമ്പരമെന്ന കനലിന്റെ ചൂടകറ്റാന്‍ തുടങ്ങിയ ഒരു ചെറിയ ഇളനീര്‍ പന്തല്‍ മാത്രമാണ് ഈ ബ്ലോഗ്‌ . എഴുതി ശീലമില്ലാത്തതിനാല്‍ തെറ്റുകള്‍ ഒരു പാട് വായിക്കുന്നവര്‍ കുറെ എഴുതുമ്പോള്‍ നന്നായിക്കോളും എന്ന്‍ ആത്മാര്‍ഥമായി മനസ്സില്‍ പറഞ്ഞു ക്ഷമിക്കുക .

കൂടുതല്‍ പേര്‍ വായിച്ചത്